Kerala NewsLatest NewsPoliticsUncategorized
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി എ.പി അബ്ദുള്ളക്കുട്ടി

ന്യൂ ഡെൽഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ സീറ്റിൽ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. നിലവിൽ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ് എ.പി.അബ്ദുള്ളക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്‌സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
മലപ്പുറം ഉപതെരെഞ്ഞെടുപ്പിൽ ആത്മാഭിമാന സംരക്ഷണ സമിതി തങ്ങളുടെ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എ.പി. സാദിഖലി തങ്ങളാണ് ആത്മാഭിമാന സംരക്ഷണ സമിതി സ്ഥാനാർത്ഥി. അധികാരത്തിനു വേണ്ടിയാണ് പി.കെ.കുഞ്ഞാലിക്കുട്ടി രാജി വെച്ചതെന്നാരോപിച്ച് ഒരു വിഭാഗം യുവാക്കൾ രൂപീകരിച്ചതാണ് ആത്മാഭിമാന സംരക്ഷണ സമിതി.