ജീത്തു ജോസഫിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അന്വേഷിക്കണം, ദൃശ്യം 2 കണ്ട ശ്രീജിത്ത് പണിക്കറിന് പറയാനുള്ളത്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമയാണ് ദൃശ്യം 2 എന്ന അഭിപ്രായമാണ് കണ്ടവര്‍ പങ്കുവയ്ക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളില്‍ ആവേശം നിറച്ച് ദൃശ്യം 2 റിലീസ് ആയിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഒ ടി ടി പ്ലാറ്റ്‌ഫോമിലാണ് സിനിമ റിലീസായത്. ഉറക്കമൊഴിച്ചിരുന്നു ആദ്യമണിക്കൂറില്‍ തന്നെ പതിനായിരങ്ങളാണ് സിനിമ കണ്ട് അഭിപ്രായം സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമയാണ് ദൃശ്യം 2 എന്ന അഭിപ്രായമാണ് കണ്ടവര്‍ പങ്കുവയ്ക്കുന്നത്.
ഒരു കൊലപാതകം, സമര്‍ത്ഥമായി തെളിവുകള്‍ ഒളിപ്പിച്ച് സ്വന്തം കുടുംബത്തിനായി ജീവിക്കുന്ന നായകന്റെ കഥയില്‍ യാതൊരു പാളിച്ചകളുമില്ലാതെ കെട്ടുറപ്പുള്ള തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജീത്തു ജോസഫിനാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിനന്ദനം അര്‍പ്പിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ജിത്തുവിനെ അഭിനന്ദിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീജിത്ത് പണിക്കര്‍. മൂവാറ്റുപുഴ ഭാഗത്ത് തെളിയിക്കപ്പെടാത്ത കൊലപാതക കേസുകള്‍ വല്ലതും ഉണ്ടെങ്കില്‍ ജീത്തു ജോസഫിനെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അന്വേഷിക്കണം, എന്നാണ് അദ്ദേഹം സസ്‌പെന്‍സ് നിറഞ്ഞ തിരക്കഥ തയ്യാറാക്കിയ സംവിധായകനെ പ്രശംസിച്ചുകൊണ്ട് എഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദൃശ്യം 2 കണ്ടോ, എന്താണ് അഭിപ്രായം എന്നൊക്കെ ഒരുപാട് സുഹൃത്തുക്കള്‍ ചോദിച്ചു; പലരും സിനിമാ രംഗത്തുതന്നെ ഉള്ളവര്‍.
കണ്ടു. അഭിപ്രായം ചുവടെ:
മൂവാറ്റുപുഴ ഭാഗത്ത് തെളിയിക്കപ്പെടാത്ത കൊലപാതക കേസുകള്‍ വല്ലതും ഉണ്ടെങ്കില്‍ ജീത്തു ജോസഫിനെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അന്വേഷിക്കണം!
വ്യക്തിപരമായ ഒരു സന്തോഷം കൂടി. ഗായിക എന്ന ടൈറ്റില്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ കയ്യടിച്ചു. പ്രിയ സുഹൃത്ത്, Zonobia Safar
(റിസ്ക് കൂടുതല്‍ ആയതിനാല്‍, നടക്കാന്‍ പ്രായോഗികത തീരെ കുറഞ്ഞ ക്ലൈമാക്സ് ആണെന്ന് സായ്കുമാറിന്റെ കഥാപാത്രത്തിലൂടെ നടത്തിയ ഡിസ്ക്ലെയ്മര്‍ ഇഷ്ടപ്പെട്ടു)