വ്യാജവാര്‍ത്ത നല്‍കി; മംഗളത്തിന് വക്കീല്‍ നോട്ടീസ് അയച്ച് ബിജെപി ഐടി സെല്‍ സഹ കണ്‍വീനര്‍
കൊച്ചി : മംഗളം ദിന പത്രത്തിന് വക്കീല്‍ നോട്ടീസ് അയച്ച് കേരള ബിജെപി ഐടി സെല്‍ സഹ കണ്‍വീനര്‍ ശ്രീജു പദ്മന്‍. വ്യാജവാര്‍ത്ത നല്‍കിയതിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ശ്രീജു പദ്മനെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കുന്നതായി കാണിച്ച് കഴിഞ്ഞദിവസമാണ് മംഗളം ദിന പത്രത്തില്‍ വ്യാജവാര്‍ത്ത വന്നത്.
കൊച്ചിയില്‍ സ്വന്തമായി സ്ഥാപനമുള്ള ശ്രീജു ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി വസന്ത് വാസു എന്നയാളില്‍ നിന്നും പണം വാങ്ങി എന്നാണ് വാര്‍ത്ത. വ്യാജവാര്‍ത്തയില്‍ അധികാരികള്‍ മാപ്പുപറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ശ്രീജു പദ്മന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും ഇല്ലെന്നും തനിക്ക് പങ്കാളിത്തമുള്ള സ്ഥാപനത്തില്‍ പാര്‍ട്‌നര്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചതാണെന്നും ശ്രീജു വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന തന്നെ അധിക്ഷേപിക്കാവുള്ള ശ്രമമായാണ് മംഗളം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.