Uncategorized

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയിൽ തന്നെയാണ് പുതിയ താരങ്ങൾ, ഇവരെല്ലാം സംവിധായകരേക്കാൾ മുകളിൽ നിൽക്കാൻ താല്പര്യപ്പെടുന്നവർ, ക്യാമറ ആംഗിളുകൾ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്, സിനിമയുടെ ദുരന്തത്തെ പറ്റി ശ്രീകുമാരൻ തമ്പി.

കോഴിക്കോട് / മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയിൽ തന്നെയാണ് പുതിയ താരങ്ങൾ. ഇവരൊക്കെ സിനിമയിൽ സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താത്പര്യപ്പെടുന്ന വരാണ്. ക്യാമറ ആംഗിളുകൾ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ നിവിൻ പോളിയും പൃഥ്വിരാജും തനിയ്ക്കു ഡേറ്റ് തരില്ല. സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാൻ വയ്യ. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാൽ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലത്. മലയാള സിനിമയുടെ ഇന്നത്തെ ദുരന്ത പൂർണമായ അവസ്ഥ വിളിച്ചു പറഞ്ഞിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പിയാണ്. മലയാളത്തിലെ ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരത്തിനു നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാരൻ തമ്പി ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.

ഇനിയൊരു സിനിമ ചെയ്യുന്നുണ്ടെങ്കിൽ അത് ഓൺലൈൻ പ്ലാറ്റ്‌ഫോമിലായിരിക്കും റിലീസ് ചെയ്യുക. അതാകും തന്റെ അവസാന ചിത്രം.’ഞാൻ പുതിയ ഒരു സിനിമ എടുക്കുമ്പോൾ ഇപ്പോഴത്തെ താരങ്ങൾ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ്. അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റർ സിനിമയ്ക്ക് മാത്രമല്ല ഓൺലൈൻ പ്ലാറ്റ്‌ഫോമിനും ഉണ്ട്. ഒ.ടി.ടി.യിൽ പടം വിൽക്കണമെങ്കിൽ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂൺ വിറ്റുപോയത്. ശ്രീകുമാരൻ തമ്പി പറഞ്ഞു. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരിക്കും ഇനി ചെയ്യുക. എപ്പോൾ ചെയ്യുമെന്ന് പറയാൻ സാധിക്കില്ല. ഞാൻ ഇനി എത്ര വർഷം അല്ലെങ്കിൽ എത്ര മാസം ജീവിച്ചിരിക്കും എന്ന് പോലും പറയുവാൻ പറ്റില്ല. പക്ഷെ അങ്ങയൊരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. അത് നടക്കും. ശ്രീകുമാരൻ തമ്പി പറഞ്ഞിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button