CinemaKerala NewsLatest News

നിയമസഭ തെരഞ്ഞെടുപ്പ്; ഇ. ശ്രീധരന്‍ ട്വന്‍റി-20യിലേക്ക് വരണമെന്ന് ശ്രീനിവാസന്‍

നടനും സംവിധായകനുമായ ശ്രീനിവാസനും സിദ്ദിഖും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം ഇരുവരും ട്വന്‍്റി 20യില്‍ അംഗത്വമെടുത്തിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ എറണാകുളത്തിന്‍്റെ കിഴക്കന്‍ മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയ ട്വന്‍്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുകയാണ്. ട്വന്‍്റി 20 സ്ഥാനാര്‍ത്ഥിയായി ഇരുവരും കടന്നുവരുമെന്നാണ് അഭ്യൂഹങ്ങള്‍.

ട്വന്‍റി-20ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ശ്രീനിവാസന്‍, കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്‍റി-20 മോഡലെന്നും അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്‍റി-20യിലേക്ക് വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

‘കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി 20. അതിനാലാണ് താന്‍ പിന്തുണ നല്‍കുന്നത്. മെട്രോമാന്‍ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബി.ജെ.പിയിലാണ്. അവര്‍ ബി.ജെ.പി. വിട്ട് ട്വന്റി 20 ക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹം. കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും’ ശ്രീനിവാസന്‍ പറഞ്ഞു.

സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ട്വന്‍്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വന്‍്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും ഏഴംഗ ഉപദേശക സമിതിയില്‍ അംഗങ്ങളാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button