Latest NewsSports

‘സച്ചിന്‍ പാജി എപ്പോഴും ഇന്ത്യയുടെ അഭിമാനം’: പിന്തുണയുമായി ശ്രീശാന്ത്

കര്‍ഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനു പിന്തുണയുമായി മലയാളി താരം എസ്.ശ്രീശാന്ത്. ട്വീറ്ററിലൂടെയായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.

‘സച്ചിന്‍ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേര്‍ നമ്മുടെ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.’- ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

#IStandWithSachin #NationWithSachin എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ശ്രീശാന്തിന്റെ കുറിപ്പ്. പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button