CinemaLatest NewsUncategorized
ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം ‘പട്ടാ’
എൻ.എൻ.ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ “പട്ടാ” യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിെൻറ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് തെന്നിന്ത്യൻ സംവിധായകൻ ആർ. രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം – പ്രകാശ്കുട്ടി, എഡിറ്റിംഗ് – സുരേഷ് യുആർഎസ് , സംഗീതം – സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ , കോറിയോഗ്രാഫി – ശ്രീധർ , കല-സജയ് മാധവൻ, ഡിസൈൻസ് – ഷബീർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.