Latest NewsNationalNewsSports

രണ്ടാം പരമ്പരയും പരാജയം. ശ്രീലങ്ക ക്രിക്കറ്റ് ടീമില്‍ വാക്‌പോര്

കൊളംബോ: ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിന പരമ്പരയിലും ശ്രീലങ്ക പരാജയപ്പെട്ടതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ കടുത്ത ഭിന്നതയും ആക്ഷേപവും ഉയരുന്നുണ്ട്. അത്തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ആദ്യ പരമ്പരയില്‍ വിജയം സ്വപ്‌നം കാണാന്‍ സാധിക്കാതിരുന്ന ശ്രീലങ്ക രണ്ടാം പരമ്പരയില്‍ വിജയത്തിന്റെ വക്കില്‍ നിന്നാണ് പതറി വീണത്. ഇപ്പോള്‍ പരിശീലകന്‍ മിക്കി ആര്‍തറും ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയും തമ്മിലുള്ള വാക്‌പോരാണ് ശ്രീലങ്കന്‍ ടീമിലെ ചര്‍ച്ചാ വിഷയം.

ഇരുവരും തമ്മില്‍ വാക്കേറ്റത്തോടെ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കളിയില്‍ ഇടയ്ക്ക് മിസ് ഫീല്‍ഡിങ്ങിന്റെ പേരില്‍ കസേരയില്‍നിന്ന് എഴുന്നേറ്റ് താരങ്ങളെ പഴിക്കുന്ന ആര്‍തറിന്റെ ദൃശ്യങ്ങളും ചാനലുകളില്‍ കാണിച്ചിരുന്നു.

അതേസമയം മത്സരശേഷം ഡ്രസിങ് റൂമില്‍നിന്ന് കളത്തിലേക്കു വന്ന ശ്രീലങ്കന്‍ പരിശീലകന്‍ ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയ്ക്കു നേരെ ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു. കാരണം വ്യക്തമല്ലങ്കിലും തോല്‍വിയാകാം പരസ്പര പോരിന് കാരണമെന്ന അഭ്യൂഹം നിഴലിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button