ലങ്കയോട് പൊരുതാന്‍ നാളെ ഇന്ത്യ ഇറങ്ങും; ആശയകുഴപ്പത്തില്‍ ദ്രാവിഡ്
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരകള്‍ക്ക് ഞായറാഴ്ച തുടക്കം കുറിക്കുകയാണ്. 3 വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. എന്നാല്‍ പരമ്പര ടീമില്‍ ആരയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ആശയകുഴപ്പത്തിലാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ശിഖര്‍ ധവാനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും.
ടീമില്‍ എല്ലാവരും മികച്ച പ്രകടനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്. ലോകകപ്പിനു മുന്‍പ് എല്ലാവര്‍ക്കും എങ്ങനെ അവസരം കൊടുക്കാന്‍ പറ്റും എന്നതറിയാതെ നില്‍ക്കുകയാണ് നായകനും പരിശീലകനും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക.
പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷന്‍ കിഷന്‍, നിതീഷ് റാണ എന്നിവരുടെ കളിയിലെ പ്രകടനം ഒന്നിനൊന്ന് മെച്ചമാണ്. ആരുടെ കൂടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ കളിയില്‍ ഓപ്പണിംഗിന് ഇറങ്ങുക എന്നതാണ് ഇവര്‍ നേരിടുന്ന ആദ്യ വെല്ലുവിളി. ഇന്ത്യന്‍ താരങ്ങളില്‍ ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനെ കളിപ്പിക്കുകയാണെങ്കില്‍ സൂര്യകുമാറിനെ 4ാം സ്ഥാനത്തേക്കു മാറ്റാം. അങ്ങനെയെങ്കില്‍ ഇഷനോ റാണയ്‌ക്കോ വണ്‍ഡൗണായി അവസരം കിട്ടും.അതേസമയം വലംകൈ ബാറ്റ്‌സ്മാനാണെന്നതു ഷായ്ക്ക് അനുകൂലമാണ്. വണ്‍ഡൗണ്‍ പൊസിഷനില്‍ മുന്‍പന്തിയില്‍ സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും. സൂര്യകുമാര്‍ വണ്‍ഡൗണില്‍ തുടരുകയാണെങ്കില്‍ 4ാം സ്ഥാനത്ത് മനീഷ് പാണ്ഡെയ്ക്കാണ് സാധ്യത.
കേരളത്തിന്റെ ഇഷ്ട താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇഷനും സഞ്ജു സാംസണും തമ്മിലായിരിക്കും മത്സരം കാരണം വിക്കറ്റ് കീപ്പിങ്ങില്‍ ഒരുപടി മുന്നിലാണ് സഞ്ജു എന്നത് വസ്തുതയാണ്.