CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
നടിയെ ആക്രമിച്ച കേസിൽ ജനുവരി നാലിന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും.

കൊച്ചി / നടിയെ ആക്രമിച്ച കേസിൽ ജനുവരി നാലിന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നു സർക്കാർ. പുതിയ പ്രോസിക്യൂട്ടറെ ജനുവരി നാലിന് നിയമിക്കുമെന്ന് സംസ്ഥാന സർക്കാർ വിചാരണ കോടതിയെ അറിയിച്ചു. കേസ് പരിഗണിച്ചപ്പോഴാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചത്. പ്രോസിക്യൂട്ടറുമായി ബന്ധപ്പെട്ടുള്ള ശുപാർശകൾ മുഖ്യമന്ത്രി പരിഗണിക്കാനിരിക്കുകയാണ്. സുപ്രിം കോടതി കോടതിമാറ്റ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രോസിക്യൂട്ടർ സ്ഥാനം അഡ്വ. സുരേശൻ രാജിവെച്ചിരുന്നു. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും, സർക്കാരും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കോടതി പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് നടി ആരോപണം ഉന്നയിച്ചിരുന്നതാണ്.