ഇന്ത്യന്‍ ടീമിനെ പൊളിച്ച് പണിയണോ? ആശങ്കയില്‍ ഇന്ത്യന്‍ പരിശീലകന്‍ ദ്രാവിഡ്
കൊളംബോ: ശ്രീലങ്കയെ രണ്ട് പരമ്പരയിലും തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ടീമില്‍ പൊളിച്ചെഴുത്തു വേണോ എന്ന ആശങ്കയിലാണ് പരിശീലകന്‍ ദ്രാവിഡ്. മൂന്നാം പരമ്പയില്‍ ഇതുവരെ കളത്തിലിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അവസരം നല്‍കണോ എന്നതാണ് താരത്തിന്റെ സംശയം.
ഇന്ത്യന്‍ നായകനൊപ്പം ആദ്യ രണ്ടു മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷായ്ക്ക് പകരം യുവതാരം ദേവ്ദത്ത് പടിക്കലിന് അവസരം നല്‍കണോ എന്നതാണ് ദ്രാവിഡിന്റെ ആദ്യ സംശയം. രണ്ടാമത് മലയാളി താരം സഞ്ജു സാംസണിന് അവസരം നല്‍കണോ എന്നതാണ്.
ആദ്യ മത്സരത്തില്‍ പരുക്കേറ്റ് പുറത്തിരുന്ന സഞ്ജു ഫിറ്റ്‌നസ് തെളിയിച്ച് തിരിച്ചെത്തിയിട്ടുണ്ട്. അതിനാല്‍ സഞ്ജു സാംസണിന് അവസരം നല്‍കണമെങ്കില്‍ ജാര്‍ഖണ്ഡ് താരം ഇഷന്‍ കിഷനെ മാറ്റണം. ആദ്യ ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും, രണ്ടാം ഏകദിനത്തില്‍ കിഷന്‍ ഒരു റണ്ണിന് പുറത്തായിരുന്നു.
ആറ് ഏകദിന, ട്വന്റി20 മത്സരങ്ങളാണ് ശ്രീലങ്കയുമായി ഉള്ളത് അതിനാല്‍ ജോലിഭാരം കൂടും അങ്ങനയെങ്കില്‍ ബോളര്‍മാരുടെ കാര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.