ശ്രീകാകുളം ദുരന്തം; ക്ഷേത്രം നിർമ്മിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ

ആന്ധ്രപ്രദേശിലെ ശ്രീകാകുളം കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഉണ്ടായ തിരക്കിലും പത്ത് പേർ മരിക്കാനിടയായ സംഭവത്തിൽ, ക്ഷേത്രം അനുമതിയില്ലാതെ നിർമ്മിച്ചതാണെന്ന് കണ്ടെത്തൽ. ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഏകാദശി ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. പതിവിലും അനിയന്ത്രിതമായ ജനക്കൂട്ടം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയതോടെയാണ് ദുരന്തം സംഭവിച്ചത്. 3000 പേരുടെ ശേഷിയുള്ള ക്ഷേത്രത്തിൽ 25,000-ത്തോളം പേർ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ, നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപയുടെ ധനസഹായം, ഗുരുതരമായി പരിക്കേറ്റവർക്ക് 3 ലക്ഷം രൂപ നൽകുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു.
Tag: Srikakulam tragedy; It was discovered that the temple was built without permission



