കേൾവി പരിമിതർക്ക് കൈത്താങ്ങ്: ശ്രവൺ പദ്ധതി നാളെ തുടങ്ങും.

കേൾവി പരിമിതി നേരിടുന്നവർക്ക് സർക്കാറിൻ്റെ കൈത്താങ്ങ്. വികലാംഗ ക്ഷേമ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ശ്രദ്ധേയ പദ്ധതി ‘ശ്രവൺ’ ന് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. കേള്‍വി പരിമിതി നേരിടുന്നവർക്ക് ഇയര്‍മോള്‍ഡോട് കൂടിയ ഡിജി റ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ ആയിരം പേർക്കാണ് വിതരണം.
പദ്ധതിയുടെ ഉദ്ഘാടനം നാളെ കേരളപ്പിറവി ദിനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ നിർവഹിക്കും.രാവിലെ 11.45-ന് ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം. ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരു മാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിവിധ ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി ശ്രവണ സഹായികള്‍ വിതര ണം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആശയവിനിമയ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരംക്ഷിക്കുന്നതിനാവശ്യമായ നൂതനവും ശ്രദ്ധേയവുമായ പദ്ധതികളാണ് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്. അതിൽ ഏറ്റവും ഉപകാരപ്രദമായ ഇടപെടലാണ് സഹായ ഉപകരണങ്ങളുടെ സൗജന്യ വിതരണം. ചലന പരിമിതി യുള്ള 1,500 ഓളം പേര്‍ക്ക് മുച്ചക്ര വാഹനവും കാഴ്ച പരിമിതിയു ള്ള 1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണും നല്‍കിയിരുന്നു. കൂടാതെ 120ഓളം സഹായ ഉപകരണങ്ങള്‍ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസ് വഴിയും ഉപകരണ നിര്‍മാണ യൂണിറ്റായ എംആര്‍എസ്ടി വഴിയും റീജിയണല്‍ ഓഫീസുകള്‍ വഴിയും വിവിധ ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും വിതരണം ചെയ്തു വരികയാണ്