നികേഷിന്റെ കാർ തലകീഴായി മറിഞ്ഞു, പരിക്കുകളില്ല.

എറണാകുളത്ത് മാദ്ധ്യമപ്രവർത്തകനും, റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. നികേഷിന് പരിക്കുകളില്ല. ഞായറാഴ്ച രാവിലെ ചാനല്‍ ഓഫീസിലേക്ക് പോകും വഴി ആണ് അപകടം ഉണ്ടായത്. നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാര്‍ തലകീഴായി മറിഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജിന് സമീപം വെച്ചായിരുന്നു അപകടം ഉണ്ടായത്. എയര്‍ബാഗ് പൊട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി എന്നാണു റിപ്പോർട്ട്.

എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുന്നതിനിടെ ഇന്ന് രാവിലെ എട്ട് മണിയോടെ ചെറിയ ചുഴലിക്കാറ്റ് ഉണ്ടായിരുന്നു. ശക്തമായ കാറ്റിൽപ്പെട്ട് റോഡിൽ ഓടിക്കൊണ്ടിരുന്നതും, റോഡിൽ പാർക്ക് ചെയ്തിരുന്നതുമായ ഏതാനും വാഹനങ്ങൾ കാറ്റിൽ തലകീഴായി മറിയുകയായിരുന്നു. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണിട്ടുണ്ട്. കേബിൾ കണക്ഷനുകളും വൈദ്യുതി ബന്ധവും പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണ്.