ജവാൻ മദ്യത്തിൽ കുടിപ്പിച്ചു കിടത്തുന്ന വീര്യം.

തിരുവനന്തപുരം / കേരള സർക്കാരിന്റെ കീഴിൽ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ നിർമ്മിച്ച് വിതരണം ചെയ്യുന്ന ജവാൻ മദ്യത്തിൽ അമിതമായ തോതിൽ ഈതൈൽ ആൽക്കഹോൾ. രാസപരിശോധനയിൽ ജവാൻ മദ്യത്തിൽ അമിതമായ തോതിൽ ഈതൈൽ ആൽക്കഹോൾ കലർന്നിട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ജവാന്റെ വിൽപ്പന മരവിപ്പിക്കാൻ കേരള എക്സെെസ് വകുപ്പ് ഉത്തരവിറക്കി. ജൂലായ് 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപ്പന അടിയന്തരമായി നിറുത്തിവയ്ക്കാനാണ് എക്സെെസ് വകുപ്പ് നിർദേശിച്ചിട്ടുള്ളത്. രാസപരിശോധനയിൽ ജവാൻ മദ്യത്തിൽ സെഡിമെന്റ്സിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് മുക്കത്തെ ഒരു ബാര്‍ഹോട്ടലില്‍ നിന്നും മദ്യം കഴിച്ചവർ ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായി. മദ്യം വാങ്ങിയവർ എക്‌സൈസിൽ പരാതിയുമായി എത്തുകയായിരുന്നു. രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചു. തുടർന്നാണ് മദ്യത്തിൽ നിർദേശിച്ച അളവിൽ കൂടുതൽ ഈതൈൽ ആൽക്കഹോൾ ഉള്ളതായി കണ്ടെത്തുന്നത്. സാമ്പിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വിൽ്പ്പന മരവിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈ സ് കമ്മീഷണർമാർക്ക് എക്സൈസ് കമ്മിഷ്ണർ അറിയിപ്പ് നൽക്കുകയായിരുന്നു.