കണ്ടെയ്ന്‍മെന്റ് സോണില്‍ അമ്മയുടെ യോഗം പോലീസ് എത്തി നിർത്തി,ഹോട്ടൽ അടപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കണ്ടെയ്ന്‍മെന്റ് സോണില്‍ സംസ്ഥാന സർക്കാരിലെ രണ്ടു എം എൽ എ മാർ കൂടി പങ്കെടുത്തുകൊണ്ട് താര സംഘടനയായ അമ്മയുടെ യോഗം ചേർന്നത് വിവാദമായി. കൊച്ചിയിലെ ഹോളിഡേ ഇന്‍ എന്ന ഹോട്ടലിൽ കോവിഡ് ചട്ടങ്ങൾ ലംഘിച്ചു നടന്ന താരസംഘടനയുടെ യോഗം പകുതിയിലെത്തുമ്പോൾ പോലീസ് നിർത്തിവെപ്പിക്കു കയായിരുന്നു. കൊച്ചിയിലെ ഹോളിഡേ ഇന്‍ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേര്‍ന്നിരുന്നത്. സംഭവം അറിഞ്ഞു പോലീസ് എത്തിയപ്പോൾ യോഗം താത്കാലികമായി നിര്‍ത്തിവെ ക്കുകയുണ്ടായി. സംഭവം വിവാദമായതോടെ ഹോട്ടല്‍ അടയ്ക്കാനും പൊലീസ്. നിര്‍ദേശിച്ചു.
എം.എല്‍.എമാരായ മുകേഷും കെ.ബി ഗണേശ് കുമാറും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കാണുന്ന വിവരം പുറത്തായതോടെയാണ് യോഗം നടക്കുന്നത് എവിടെയെന്നു പോലീസ് തിരക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ യോഗം നടക്കുന്നതറിഞ്ഞു പോലീസ് അവിടേക്ക് കുതിച്ചെത്തുക യായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വരുന്നവരെ ക്വാറന്റീന്‍ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണെന്ന ന്യായീകരണ വുമായി അമ്മയെ സഹായിക്കാൻ, മേയര്‍ സൗമിനി ജെയ്ന്‍ ഇതിനിടക്കെത്തി. അതേസമയം യോഗം ചേരാന്‍ പാടില്ലാത്ത അവസരത്തില്‍ അതിന് അനുവദിക്കില്ലെന്ന് മേയര്‍ പറയുകയും ചെയ്തു. കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം നടന്നത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് യോഗം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യോഗം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇടവേള ബാബു, സിദ്ദിഖ്, ആസിഫ് അലി ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിലായതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗത്തിൽ ചേർന്നത്.