Kerala NewsLatest News
അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച 14 നക്ഷത്ര ആമകളെ പിടികൂടി
ഗുജറാത്ത്: വഡോദരയില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 14 നക്ഷത്ര ആമകളെ പിടികൂടി വനംവകുപ്പ്. വഡോദര റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്. വീട്ടില്‍ അനധികൃതമായി നക്ഷത്ര ആമകളെ സൂക്ഷിച്ചര്‍ക്കെതിരെ വന്യജിവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു.
കൂടുകളില്‍ അടച്ചിട്ട നിലയിലായിരുന്നു ആമകുഞ്ഞുങ്ങള്‍. ഉത്തര്‍ പ്രദേശിലെ മണിക്പൂരില്‍ സാകേത് എക്സ്പ്രസ്സില്‍ വച്ച്് ജൂണ്‍ 14ന് 140 ആമകുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.