കർഷകർക്ക് ഒരു കൈതാങിന് ഒക്ടോബർ രണ്ടിന് തുടക്കം.

ബെന്നിജോസഫ് ജനപക്ഷത്തിന്റെ നേതൃത്വത്തിൽ നവകേരള ന്യൂസ് ആരംഭിക്കുന്ന കർഷകർക്ക് ഒരു കൈതാങ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും.
പ്രതിസന്ധികളിൽ നിന്ന് കരകയറാനാകാതെ ദുരിതം അനുഭവിക്കുന്ന കർഷകന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട്
അവർക്കു സഹായം എത്തിക്കുന്ന പദ്ധതിയാണ് ബെന്നി ജോസഫ് ജനപക്ഷം അവതരിപ്പിക്കുന്ന കർഷകർക്ക് ഒരു കൈതാങ്. ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികളുടെ സഹായത്തോടെ ബെന്നി ജോസഫ് ജനപക്ഷത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ എല്ലാ വിവരങ്ങളും ഞങളുടെ വെബ് സൈറ്റിലൂടെ അറിയാൻ കഴിയും.
വിവരാവകാശം വെച്ച് പത്തുരൂപയുടെ സ്റ്റാമ്പൊട്ടിച് കാത്തിരിക്കേണ്ട. എല്ലാ വിവരങ്ങളും സുതാര്യതയോടെ വെബ്‌സൈറ്റിൽ ഉണ്ടായിരിക്കും. ലോകത്തുള്ള നന്മ നിറഞ്ഞ മലയാളികളുടെ സഹായത്തോടെ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു കർഷകനിൽ നിന്ന് മറ്റൊരു കർഷകനിലേക്ക് സഹായം എത്തുന്നതാണ് ഈ പദ്ധതി. മാസത്തിൽ രണ്ടും മൂന്നും കർഷകർക്ക് പദ്ധതിയുടെ സഹായം എത്തിക്കുകയാണ് ലക്‌ഷ്യം. അവനൊരു നഷ്ട്ടം വന്നാൽ, ഒരു കഷ്ട്ടം വന്നാൽ,ഒരു രോഗം വന്നാൽ ബെന്നി ജോസഫ് ജനപക്ഷത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി
കർഷകന്റെ അവസ്ഥ പഠിച്ചു ലോൺ എഴുതി തള്ളും. അല്ലാതെ അവരുടെ വീടും മറ്റും ജപ്തി ചെയ്യില്ല.
പച്ചക്ക് കാര്യങ്ങൾ പറയുമ്പോൾ കരുണയും സ്നേഹവും ഉള്ളവർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
ഈ സഹായ പദ്ധതിയിൽ നിന്ന് നവകേരള ന്യൂസ് ഒരു രൂപ പോലും എടുക്കുന്നതല്ല.നിങ്ങളുടെ സഹായങ്ങൾ കർക്കാരിലേക്ക് നേരിട്ടാണ് എത്തുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ നിർദേശങ്ങൾ ഞങ്ങൾക്ക് എഴുതി അറിയിക്കണം. കർഷകർക്ക് ഒരു കൈത്താങ്ങിന്റെ ജൈത്ര യാത്രക്ക് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടായിരിക്കണം. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര് രണ്ടിന് എറണാകുളം ജില്ലയിലെ പനങ്ങാട് ചേപ്പനം എന്ന സ്ഥലത്തെ രാധാകൃഷ്ണൻ എന്ന കർഷകന് അഞ്ചു പശുക്കൾക്കും ഒരു തൊഴുത് നിർമ്മിക്കാനുമായി അഞ്ചു ലക്ഷം രൂപയുടെ ബഡ്ജറ്റിൽ ആക്സിസ് ബാങ്കിൽ കർഷകന്റെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി ആരംഭിക്കുകയാണ്.
നൂറു രൂപ മുതൽ 1000 രൂപവരെ മാത്രമുള്ള സഹായമാണ് നിങ്ങൾ രാധാകൃഷ്ണനാണ് അയച്ചു കൊടുക്കേണ്ടത്.
1000 രൂപക്ക് മേൽ ആരും സഹായം അയക്കരുത്.
രാധാകൃഷ്ണനുള്ള സഹായം അഞ്ചുലക്ഷം രൂപയെത്തുമ്പോൾ ആ അക്കൗണ്ട് ക്ലോസ് ആവുന്നതായിരിക്കും. സഹായം ലഭിക്കുന്ന രാധാകൃഷ്ണൻ പ്രതിമാസ തിരിച്ചടവായി സ്വന്തം പേരിൽ ബാങ്കിൽ നിക്ഷേപിക്കുന്ന നാല് ലക്ഷം രൂപ മറ്റൊരു കർഷകന് രാധാകൃഷ്ണൻ തന്നെ സഹായം നൽകുകയാണ്.
കൈനീട്ടി വാങ്ങുന്ന സഹായം മറ്റൊരു കർഷകന് രാധാകൃഷ്ണൻ കൈത്താങ്ങാവുകയാണ് ഇവിടെ.
കാരുണ്യ മേഖലയിലും ആരോഗ്യമേഖലയിലും നിരവധി സഹായ പദ്ധതികൾ ഇതിനകം നടപ്പിലാക്കിയിട്ടുള്ള ബെന്നി ജോസഫ് ജനപക്ഷം ഈ അവസരത്തിൽ നിങളുടെ ഏവരുടെയും സഹായ സഹകരങ്ങൾ അഭ്യർത്ഥിക്കുകയാണ്.