Latest NewsNationalNewsUncategorized

സംസ്ഥാന ബോർഡ്‌ പരീക്ഷകളും റദ്ദാക്കണം: സുപ്രീം കോടതിയിൽ ഹർജി

ന്യൂ ഡെൽഹി: കൊറോണ പ്രതിസന്ധിയെ തുടർന്ന് സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പോലെ സംസ്ഥാന ബോർഡുകൾ നടത്തുന്ന പ്ലസ് ടു പരീക്ഷകളും റദ്ദാക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയിൽ. സംസ്ഥാന ബോർഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളോട് വിവേചനം പാടില്ലെന്നാവശ്യപ്പെട്ടാണ് ഹർജി.

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ അഭിഭാഷക മമത ശർമ്മയാണ് സംസ്ഥാന ബോർഡുകൾ നടത്തുന്ന പ്ലസ് ടു പരീക്ഷയും റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതിയിൽ ഉയർത്തുന്നത്. അടുത്ത ദിവസം ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുമ്പകെ ഈ ആവശ്യം ഉന്നയിക്കും.

സിബിഎസ്‌ഇ വിദ്യാർഥികൾക്കും, സംസ്ഥാന ബോർഡിലെ വിദ്യാർത്ഥികൾക്കും വ്യത്യസ്തത നയം പാടില്ല. അതിനാൽ സംസ്ഥാന ബോർഡുകൾ നടത്തിയ പരീക്ഷ റദ്ദാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെടുമെന്ന് മമത ശർമ്മ അറിയിച്ചു.

അതെ സമയം കേരളം അടക്കം ചില സംസ്ഥാനങ്ങൾ പ്ലസ് ടു പരീക്ഷ നടത്തി. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളും പരീക്ഷ നടത്തിയിട്ടില്ല. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിലപാട് പാടില്ലെന്നാണ് ഹർജിക്കാർ വാദിക്കുന്നത്. അതിനാൽ കോടതി ഇടപെട്ട് എല്ലാ പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെടും എന്നും മമത ശർമ്മ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button