keralaKerala NewsLatest News

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആശിർ നന്ദയുടെ ആത്മഹത്യ കേസ്; അസംതൃപ്തി രേഖപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷൻ

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആശിർ നന്ദയുടെ ആത്മഹത്യ കേസിലെ പൊലീസ് അന്വേഷണത്തിൽ നടക്കുന്ന കാലതാമസത്തെ കുറിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ അസംതൃപ്തി രേഖപ്പെടുത്തി. സംഭവത്തിന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ ചേർക്കാത്തത് ഗൗരവമായി കാണുന്ന കമ്മീഷൻ പൊലീസ് നടപടികളെ ചോദ്യം ചെയ്തു.

അന്വേഷണത്തിലെ നീണ്ടുനിൽക്കുന്ന കാലതാമസം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ച അധ്യാപകരെ എന്തുകൊണ്ട് ഇതുവരെ പ്രതിചേർക്കാത്തതെന്ന് റിപ്പോർട്ടിൽ ചോദ്യം ഉയർത്തിയിട്ടുണ്ട്.

സംഭവം നടന്ന ഉടൻ തന്നെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യേണ്ടിയിരുന്നുവെങ്കിലും, പോലീസ് നിയമോപദേശം തേടുന്നതായി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. അന്വേഷണം വേഗത്തിലാക്കാനും പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താനും ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.

ശ്രീകൃഷ്ണപുരം സ്വദേശിയായ ആശിർ നന്ദയെ ജൂൺ 29-ന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പഠനത്തിൽ പിന്നാക്കം പോയതിന് അധ്യാപകർ ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

Tag: State Child Rights Commission expresses dissatisfaction over suicide case of class 9 student Ashir Nanda

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button