CrimeGulfKerala NewsLatest NewsLocal NewsNationalNews
ശിവശങ്കർ കുരുക്കിൽ തന്നെ, മൊഴികളിലെ അവ്യക്തതയും, പൊരുത്തക്കേടുകളും, എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും, രാഷ്ട്രീയ നേതാവിനെയും.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കറിന്റെ മൊഴികളിലെ അവ്യക്തതയും, പൊരുത്തക്കേടുകളുമാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലെത്താൻ കാരണമായത്. അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ പരാമര്‍ശമുള്ള ഉന്നത രാഷ്ട്രീയ നേതാവിനേയും
കസ്റ്റംസ് തുടർന്ന് ചോദ്യം ചെയ്യും. കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടെന്നും സഹായം നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയ നേതാവിനെയാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ നേരത്തെ രണ്ടു തവണ എന്‍.ഐ.എയും കസ്റ്റംസ് ഒരു തവണയും ചോദ്യം ചെയ്തിരുന്നതാണ്.