keralaKerala NewsLatest News

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകൾ വിൽക്കരുതെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകൾ വിൽക്കരുതെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ മെഡിക്കൽ സ്റ്റോറുകൾക്കും ഫാർമസിസ്റ്റുകൾക്കും കർശന നിർദേശം നൽകി. മധ്യപ്രദേശിൽ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 14 കുട്ടികൾ മരിച്ച സംഭവത്തെ തുടർന്നാണ് ഈ സർക്കുലർ പുറപ്പെടുവിച്ചത്.

കുട്ടികളിൽ ചുമമരുന്നുകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം ഉറപ്പാക്കുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കോ ജലദോഷത്തിനോ മരുന്നുകൾ നൽകുന്നത് പാടില്ലെന്നും, ഒന്നിലധികം മരുന്ന് ചേരുവകൾ ഉള്ള സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചു.

ഇത്തരം മരുന്നുകൾക്ക് കുറിപ്പടി വന്നാലും വിൽപ്പന നടത്തരുത്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മരുന്ന് നൽകേണ്ടി വന്നാൽ, ഡോക്ടർ നിർദേശിച്ച അളവും കാലയളവും കൃത്യമായി പാലിക്കണമെന്ന് ഫാർമസിസ്റ്റുകൾക്ക് നിർദ്ദേശമുണ്ട്.

ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ് (GMP) സർട്ടിഫിക്കേഷൻ നേടിയ കമ്പനികളുടെ ഉൽപ്പന്നങ്ങൾ മാത്രമേ വിൽപ്പന നടത്താവൂ എന്നും, നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കൺട്രോളർ മുന്നറിയിപ്പ് നൽകി.

Tag: State Drugs Controller: Cough medicines should not be sold without a doctor’s prescription

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button