CinemaKerala NewsLatest News
അഭിനേതാക്കള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുത്: മുരളി ഗോപി

അഭിനേതാക്കള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ മുരളി ഗോപി. ആര്‍ട്ടിസ്റ്റുകള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് തനിക്ക് തോന്നുന്നതെന്നും മുരളി ഗോപി വ്യക്തമാക്കി.
‘ഓരോ സിനിമ ഇറങ്ങുമ്ബോഴും ഓരോ തരം മുദ്രകുത്തലുകള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ പല നിരൂപകരും ഈ മുദ്ര കുത്തലുകള്‍ തൊഴിലാക്കിയവരാണ്. എന്നാല്‍ നിരീക്ഷകന്റെ രാഷ്ട്രീയമാണ് എന്റേത്, മുരളി ഗോപി പറഞ്ഞു.