Latest NewsNationalNewsUncategorized

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയിലേക്ക്; സുപ്രീംകോടതിയിൽ ഉപഹർജി സമർപ്പിക്കാൻ തീരുമാനിച്ചു

താൽക്കാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയിലേക്ക്. കെ.ടി.യു, ഡിജിറ്റൽ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ ഉപഹർജി സമർപ്പിക്കാൻ തീരുമാനിച്ചു. സർവകലാശാല നിയമാനുസൃതമായി മാത്രമേ നിയമനം നടത്താവൂവെന്നതാണ് സർക്കാരിന്റെ നിലപാട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡിജിറ്റൽ സർവകലാശാലയിലേക്കും കെ.ടി.യുവിലേക്കും സിസ് തോമസിനെയും കെ. ശിവപ്രസാദിനെയും താൽക്കാലിക വൈസ് ചാൻസലർമാരായി ഗവർണർ നിയമിച്ചത്. സർക്കാരിന്റെ ശുപാർശാപട്ടിക തള്ളിയാണ് നിയമനം നടന്നത്. സുപ്രീംകോടതി നൽകിയ മുൻ ഉത്തരവിനെ മറികടന്നാണിതെന്നാരോപിച്ച് സർക്കാർ കോടതിയെ സമീപിക്കുന്നു.

സ്ഥിരം വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ-ഗവർണർ തമ്മിൽ ധാരണയിലെത്തണമെന്നും സ്ഥിരം നിയമനം വരെയെങ്കിലും നിലവിലെ വിസിമാർ തുടരുമെന്നും സർവകലാശാലകളിൽ രാഷ്ട്രീയം കലർത്തരുതെന്നും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നുമുള്ള നിർദേശങ്ങളോടെയായിരുന്നു സുപ്രീംകോടതിയുടെ മുൻ നിരീക്ഷണം. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് ഗവർണർ നിയമനം നടത്തിയതെന്നാണ് സർക്കാരിന്റെ ആരോപണം.

Tag: State government to take action against Governor; Decided to file a writ petition in Supreme Court

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button