ഓക്‌സിജന്‍ തീര്‍ന്ന കാര്യം രോഗികളുടെ ബന്ധുക്കളെ അറിയിച്ചതിന് ആശുപത്രിക്കെതിരെ കേസെടുത്ത് യോഗി പൊലിസ്
ലഖ്‌നോ: ഓക്‌സിജന്‍ തീര്‍ന്ന കാര്യം ബന്ധുക്കളെ അറിയിച്ചതിന് ആശുപത്രിക്കെതിരെ കേസ്. ഉത്തര്‍പ്രദേശില്‍ ഒരു മാസം മുമ്ബ് യോഗി സര്‍ക്കാര്‍ കൊവിഡ് ചികിത്സ കേന്ദ്രമായി മാറ്റിയ സണ്‍ ആശുപത്രിയിലാണ് സംഭവം.
45 ബെഡുള്ള ആശുപത്രിയില്‍ മെയ് മൂന്നിന് 38 രോഗികള്‍ ഓക്‌സിജന്‍ ആവശ്യമുള്ളവരായിരുന്നു. വ്യാഴാഴ്ച 28 പേരുള്ളതില്‍ 20 പേര്‍ക്കും ഓക്‌സിജന്‍ നല്‍കേണ്ട സാഹചര്യമായി. ഇതോടെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞു. പിന്നാലെ ബന്ധുക്കളെ വിവരം അറിയിക്കുകയും രോഗികളെ കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസ് കേസ് എടുത്തത്.
ഓക്‌സിജന്‍ ലഭ്യത അടിയന്തരമായി പരിഹരിക്കാതിരിക്കുന്നത് വംശഹത്യക്കു തുല്യമായ കുറ്റകൃത്യമാണെന്ന് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിറ്റേന്നാണ് ആശുപത്രിക്കെതിരെ കേസ്. പൊലിസ് നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ആശുപത്രി പ്രതിനിധി അഖിലേഷ് പാണ്ഡെ അറിയിച്ചു.
അതേ സമയം, ആശുപത്രിയില്‍ വേണ്ടത്ര അളവില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നതായി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.