keralaKerala NewsLatest NewsUncategorized

കേസിലെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തരുത്; സംസ്ഥാന പൊലീസ് മേധാവിയുടെ പുതിയ സർക്കുലർ

അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പൊലീസ് ഉദ്യോഗസ്ഥർക്കായി സർക്കുലർ പുറത്തിറക്കി. പ്രതികളുടെ കുറ്റസമ്മത മൊഴികൾ ഉൾപ്പെടെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത് നിരോധിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കുലർ പുറപ്പെടുവിച്ചതെന്ന് ഡിജിപി വ്യക്തമാക്കി. എസ്എച്ച്ഒമാരെയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് നിർദേശം. കഴിഞ്ഞ ബുധനാഴ്ചയാണ് സർക്കുലർ പുറത്തിറക്കിയത്.

സമീപകാലത്ത് നടന്ന ഒരു കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതി കുറ്റസമ്മതം നടത്തിയതായി മാധ്യമങ്ങളോട് പറഞ്ഞതും, അത് വാർത്തയായതും ഹൈക്കോടതി ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അന്വേഷണ ഘട്ടത്തിലെ വിവരങ്ങൾ പൊതുവിൽ പുറത്ത് പറയുന്നത് അന്വേഷണത്തെയും വിചാരണയെയും പ്രതികൂലമായി ബാധിക്കാമെന്ന് കോടതി നിരീക്ഷിച്ചു.

തുടർന്ന്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന നിർദ്ദേശം ഡിജിപി സർക്കുലറായി പുറത്തിറക്കി.

Tag: State Police Chief’s new circular: Do not disclose investigation details of the case to the media

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button