keralaKerala NewsLatest News

ഡോ. ഹാരിസ് ഹസനെതിരായ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി തുറന്നു പറഞ്ഞ ഡോ. ഹാരിസ് ഹസനെതിരായ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയാ ഉപകരണത്തിന്റെ ഭാഗം കാണാതായെന്ന അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാരിസിന്റെ മൊഴി എടുക്കുന്നത്.

മെഡിക്കൽ കോളജിൽ നിന്ന് കാണാതായ ഉപകരണം അപകടാവസ്ഥയിലായതിനാൽ ഉപയോഗിക്കാതെ മാറ്റിവച്ചതാണെന്ന് ഡോ. ഹാരിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സുരക്ഷിതമല്ലാത്തതിനാൽ ഉൽപ്പാദനം കമ്പനികൾ നിർത്തിയതായും, അടുത്തിടെയാണ് ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ഡോ. ഹാരിസ് ഹസനെതിരെ അച്ചടക്കനടപടി സ്വീകരിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കെജിഎംസിറ്റിഎയും ശക്തമായി എതിർക്കുമെന്ന് പ്രഖ്യാപിച്ചു. പ്രതികാരനടപടികൾ നിസ്വാർത്ഥമായി ജനസേവനം നടത്തുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്ന് ഐഎംഎ പ്രസ്താവനയിൽ വ്യക്തമാക്കി. ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്ക് എതിരെ ജനങ്ങളും അണിനിരക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tag: Statement to be recorded today as part of departmental inquiry against Dr. Haris Hasan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button