Latest NewsNationalNews
ഐസ്‌ക്രീം സ്റ്റിക് ഉപയോഗിച്ച് ദുര്‍ഗാദേവിയുടെ പ്രതിമ
ഭുവനേശ്വര്‍: നവരാത്രിക്കാലത്ത് ദുര്‍ഗാദേവിയുടെ അപൂര്‍വ പ്രതിമയുമായി കലാകാരന്‍. ഐസ്‌ക്രീം സ്റ്റിക് ഉപയോഗിച്ചാണ് ഒഡീഷയിലെ പുരിയില്‍ നിന്നുള്ള ബിശ്വജിത് നായക് ദുര്‍ഗാദേവിയുടെ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 275 ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ചാണ് ദേവിയുടെ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ആറു ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്നാണ് ബിശ്വജിത് പറയുന്നത്.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ നിര്‍ദേശമനുസരിച്ച് ദുര്‍ഗാദേവിയുടെ പ്രതിമകള്‍ നാല് അടിയില്‍ കൂടരുത്. മാത്രമല്ല പൂജ വേദിയില്‍ ഒരേ സമയം ഏഴു പേര്‍ക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ.