CrimeEditor's ChoiceKerala NewsLatest NewsNews
		
	
	
ഇടുക്കിയിൽ പതിമൂന്ന് കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിലായി.

ഇടുക്കി രാജകുമാരി ഖജനാപ്പാറയിൽ പതിമൂന്ന് കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ രണ്ടാനച്ഛനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ അയൽവാസി ഒളിവിലാണ്. പ്രതികൾക്കെതിരെ പോക്സൊ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ രണ്ടാനച്ചൻ ഒരു വർഷമായി ശാരീരികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്നാണു പരാതി.
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ അയൽ വാസിയായ നാഗരാജൻ എന്നയാളും പീഡനത്തിനിരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് അറിയിച്ചതോടെയാണ് പോലീസ് കേസ് എടുക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
				


