Latest NewsNationalNewsUncategorized

സ്‌കൂട്ടറിൽ നിന്ന് മുട്ട മോഷ്ടിച്ച് പാന്റിന്റെ പോക്കറ്റിൽ തിരുകി; പോലീസ് ഹെഡ്‌കോൺസ്റ്റബിളിന് സസ്‌പെൻഷൻ

ചണ്ഡീഗഡ്: റോഡരികിൽ പാർക്ക് ചെയ്തിരുന്ന മുട്ടവിൽപ്പനക്കാരൻ്റെ സ്‌കൂട്ടറിൽ നിന്ന് മുട്ട മോഷ്ടിച്ച പോലീസ് ഹെഡ്‌കോൺസ്റ്റബിളിന് സസ്‌പെൻഷൻ. സ്‌കൂട്ടറിൽ അടുക്കി വെച്ചിരുന്ന മുട്ട മോഷ്ടിച്ച് പാന്റിന്റെ പോക്കറ്റിൽ ഇടുന്ന പോലീസുകാരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് ഹെഡ്‌കോൺസ്റ്റബിൾ പ്രിത്പാൽ സിംഗിനെ ഡിപ്പാർട്ട്‌മെൻറ് സസ്‌പെൻഡ് ചെയ്തത്.

പഞ്ചാബിലെ ചണ്ഡീഗഡിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഫത്തേഗർ സാഹിബ് ടൗണിലെ തിരക്കേറിയ റോഡരികിൽ വെച്ചാണ് പ്രിത്പാൽ മുട്ട മോഷണം നടത്തിയത്. സ്‌കൂട്ടറിലെത്തിയ വിൽപനക്കാരൻ റോഡരികിൽ വാഹനം പാർക്ക് ചെയ്ത ശേഷം കടകളിലേക്ക് മുട്ട വിതരണം നടത്തുന്നതിനിടെയാണ് സിംഗ് മോഷണം നടത്തിയത്.

ഇതിനിടെ മുട്ടവിൽപ്പനക്കാരൻ വന്നതോടെ ഒരു ഓട്ടോറിക്ഷയിൽ കയറി പോലീസുകാരൻ മുങ്ങുന്നതും വീഡിയോയിൽ കാണാം. മോഷണം നടത്തുന്ന വീഡിയോ സമീപത്തുണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു. ഇത് വൈറലാവുകയും വാർത്തയാവുകയും ചെയ്തതോടെയാണ് പഞ്ചാബ് പോലീസ് പ്രിത്പാലിനെ സസ്‌പെൻറ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button