വയറിന്റെ ഈ അസ്വസ്ഥതകള്‍ സൂക്ഷിച്ചില്ലെങ്കില്‍ കിട്ടുന്നത് എട്ടിന്റെ പണി…
ആരോഗ്യ സംബന്ധമായ നിരവധി പ്രശ്‌നങ്ങളാണ് നമ്മെ വേട്ടയാടാറുളളത്. ഇത്തരത്തില്‍ ഒന്നാണ് ഗ്യാസ്‌ട്രോ പാരെസിസ്്. ഗ്യാസ്‌ട്രോ പാരെസിസ് സൂചിപ്പിക്കുന്നത് ആമാശയത്തിലെ പേശികളുടെ ബലഹീനതയെയാണ്. ഗ്യാസ്‌ട്രോ പാരെസിസിന്റെ് ഫലമായി ആമാശയത്തിലെ ഭക്ഷണം ചെറിയ കഷണങ്ങളായി മാറുകയും വയറ്റില്‍ നിന്ന് ചെറുകുടലിലേക്ക് ഭക്ഷണം സാവധാനം ദഹിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
എന്താണ് ഗ്യാസ്‌ട്രോ പാരെസിസ് എന്നുള്ളത് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. ആമാശയത്തിലെ പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ കാരണം പലപ്പോഴും ഇത്തരം ഒരു അവസ്ഥയുണ്ടാവുന്നുണ്ട്. ഗ്യാസ്‌ട്രോ പാരെസിസിന് കാരണമാകുന്ന ഏറ്റവും സാധാരണമായ രോഗം ഡയബറ്റിസ് മെലിറ്റസ് ആണ്. ഇത് ആമാശയത്തിലെ പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകളെ ഇല്ലാതാക്കുകയും അവയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു.
എന്താണ് ഗ്യാസ്‌ട്രോ പരാസിസ്…
ആമാശയത്തിലെ പേശികളുടെയോ പേശികളെ നിയന്ത്രിക്കുന്ന ഞമ്പുകളേയോ ബാധിക്കുന്ന രോഗമാണ് ഗ്യാസ്‌ട്രോപാരെസിസ്. ഇവ ഭക്ഷണത്തിനേയും ദഹനത്തേയും ആണ് കാര്യമായി ബാധിക്കുന്നത്. ഈ അവസ്ഥ ബാധിച്ചവരില്‍ പലപ്പോഴും വയറ്റില്‍ നിന്ന് കുടലിലേക്ക് എത്തി ഭക്ഷണം ശൂന്യമാവുന്നു. ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവയാണ് ഗ്യാസ്‌ട്രോപാരെസിസിന്റെ പ്രധാന ലക്ഷണങ്ങള്‍. അതിനുള്ള മരുന്നുകള്‍, പേശികളെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന മരുന്നുകള്‍ ശസ്ത്രക്രിയ എന്നിവയിലൂടെയാണ് ഇതിന് പരിഹാരം കാണുന്നത്.
ലക്ഷണങ്ങള്‍ എന്തെല്ലാം?
ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ഗ്യാസ്‌ട്രോപാരെസിസിന്റെ ആദ്യം കാണുന്ന ലക്ഷണങ്ങള്‍. ഗ്യാസ്‌ട്രോപാരെസിസിന്റെ മറ്റ് ലക്ഷണങ്ങളില്‍ വയറുവേദനയോ, വീക്കം, ഭക്ഷണം കഴിക്കുമ്പോള്‍ വേഗത്തില്‍ വയറ് നിറയുന്ന അവസ്ഥ, ശരീരഭാരം കുറയുന്നത് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്്. വയറുവേദനയും പതിവായി കാണപ്പെടുന്നുണ്ടെങ്കിലും വേദനയുടെ കാരണം വ്യക്തമാവാത്തത് ചികിത്സ ലഭിക്കുന്നതിന് വെല്ലുവിളി ഉണ്ടാക്കുന്നു. ഭക്ഷണം കുറയ്ക്കുന്നതും കഴിക്കുന്ന ഭക്ഷണത്തിന്റെ നിയന്ത്രണവും പോഷകക്കുറവിന് കാരണമാകും.
ഭക്ഷണത്തിന് ശേഷം…..
പലപ്പോഴും ഗ്യാസ്‌ട്രോപാരെസിസിന്റെ ഛര്‍ദ്ദി സാധാരണയായി ഭക്ഷണത്തിനു ശേഷമാണ് ഉണ്ടാവുന്നത്. എങ്കിലും ചിലരില്‍ വയറ്റില്‍ സ്രവങ്ങള്‍ അടിഞ്ഞുകൂടുന്നതിനാല്‍ ഭക്ഷണം കഴിക്കാതെ ഛര്‍ദ്ദി ഉണ്ടാകാം. ഭക്ഷണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ആമാശയത്തില്‍ നിന്ന് ഭക്ഷണം ദഹന പ്രക്രിയക്കായി മാറുമ്പോള്‍ വയറ്റിലെ സ്രവങ്ങള്‍ എന്നിവ ഉത്തേജിപ്പിക്കപ്പെടുന്നു. ആമാശയത്തിലെ ദഹന പ്രവര്‍ത്തനം നടക്കാത്തതിനാല്‍ ഛര്‍ദ്ദിച്ച ഭക്ഷണത്തില്‍ പലപ്പോഴും തിരിച്ചറിയാവുന്ന ഭക്ഷണത്തിന്റെ വലിയ ഭാഗങ്ങള്‍ അടങ്ങിയിട്ടുണ്ടാവും. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.