CovidLatest NewsNationalNews

കോവിഡ് സ്ഥിരീകരിച്ചു :വിദ്യാര്‍ത്ഥി ക്വാറന്റൈനിലിരുന്നത്‌ മരത്തിന് മുകളില്‍

ഹൈദരാബാദ് : കോവിഡ് സ്ഥിരീരിച്ച വിദ്യാര്‍ത്ഥി ക്വാറന്റൈനിലിരുന്നത് മരത്തിന് മുകളില്‍. ഒറ്റമുറി വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ ഇടമില്ലാതിരുന്നതിനാലാണ് 18 കാരന് മരത്തിന്റെ മുകളില്‍ 11 ദിവസം ക്വാറന്റൈനില്‍ ഇരിക്കേണ്ടി വന്നത്. തെലങ്കാനയിലെ നലഗൊണ്ടയിലാണ് സംഭവം.

നലഗൊണ്ട ജില്ലയിലെ ഗോത്രവര്‍ഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലാണ് ശിവ എന്ന 18 കാരനായ വിദ്യാര്‍ത്ഥിയുടെ വീട്. ഹൈദരാബാദില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ശിവ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് നഗരത്തില്‍ നിന്നെത്തിയത്. തുടര്‍ന്ന് മെയ് 4 ന് ശിവയ്ക്കും കൊറോണ സ്ഥിരീകരിച്ചു. മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംവിധാനമില്ലെന്ന് കാണിച്ച്‌ ആരോഗ്യവകുപ്പ് ശിവയോട് വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ പറയുകയായിരുന്നു.

എന്നാല്‍ ഒറ്റമുറിയുള്ള വീട്ടില്‍ ക്വാറന്റൈ ഇരിക്കാന്‍ ഇടമില്ല. അഞ്ച് പേരടങ്ങുന്ന കുടുംബമാണ് ശിവയുടേത്. എല്ലാവര്‍ക്കും ഒരുമിച്ചുറങ്ങാനുള്ള സൗകര്യം പോലും വീട്ടില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് ശിവ മരം കൊറോണ ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button