CrimeKerala NewsLatest NewsLaw,Local News
തെരുവ് നായയോട് അറവുകാരന്റെ ക്രൂരത; കേസെടുക്കാതെ പോലീസ്
തെരുവ് നായയോട് അറവുകാരന്റെ ക്രൂരത. ചേപ്പറമ്പിലാണ് സംഭവം. കോഴിക്കടയിലെ അറവുകാരനായ അസം സ്വദേശിയാണ് തെരുവ് നായയെ വെട്ടിയത്.
ചോരയൊലിച്ച് നായ നിരത്തുകളിലൂടെ കരഞ്ഞു കൊണ്ടോടിയതോടെയാണ് സംഭവം നാട്ടുക്കാരറിഞ്ഞത്. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അറവുകാരനാണ് നായയെ വെട്ടിയതെന്ന് മനസിലായി.
തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്പിച്ചു. എന്നാല്‍ ആരും പരാതി നല്‍കാത്തതിനാല്‍ പോലീസ് ഇതുവരെ നിയമ നടപടി സ്വീകരിച്ചിട്ടില്ല.അതേസമയം വെട്ടുകൊണ്ട നായ ചത്തു .
പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. പോലീസ് നടപടി എടുത്തില്ലെങ്കില്‍ ഇത്തരം നടപടി ആവര്‍ത്തിക്കുമെന്നാണ് നാട്ടുകാരുടെ പരാതി.