CovidKerala NewsLatest News

പട്ടാമ്പി താലൂക്ക്, നെല്ലായ ഗ്രാമപഞ്ചായത്ത് പരിധിയിൽ രണ്ടാഴ്ചത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.

കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ പട്ടാമ്പി താലൂക്ക് ,നെല്ലായ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ വാർഡുകളും ദുരന്തനിവാരണ നിയമം 2005 പ്രകാരം തീവ്ര നിയന്ത്രണം മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഉത്തരവ് തിങ്കളാഴ്ച മുതൽ രണ്ടാഴ്ച്ച വരെ ഇത് പ്രാബല്യത്തിൽ ഉണ്ടാകും.
ഈ മേഖലയിൽ താഴെപ്പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഇപ്രകാരമാണ്

  1. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല.
    2.അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 9:00 മുതൽ വൈകുന്നേരം 7 മണി വരെ മാത്രം തുറന്നു പ്രവർത്തിക്കുന്നതാണ്.
  2. മെഡിക്കൽ ഷോപ്പുകൾ മിൽമ ബൂത്തുകൾ എന്നിവ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രം തുറന്നു പ്രവർത്തിക്കുന്നതാണ്.
  3. ആശുപത്രി, നഴ്സിംഗ് ഹോം, ലബോറട്ടറി, ആംബുലൻസ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ബാങ്ക്, എ.റ്റി.എം എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകൾ 50 ശതമാനത്തിൽ കുറവ് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കേണ്ടതാണ്.
  4. കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാത്രം തുറന്നു പ്രവർത്തിക്കാവുന്നതും ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം ഓഫീസ് മേധാവി തീരുമാനിക്കേണ്ടതുമാണ്. മറ്റ് ഓഫീസുകളിൽ അത്യാവശ്യ സേവനങ്ങൾക്ക് ആവശ്യമായ 50 ശതമാനം ജീവനക്കാരിൽ കുറവ് ജീവനക്കാർ മാത്രം ഹാജരാകേണ്ടതും ഹാജരാകേണ്ട ജീവനക്കാരെ ഓഫീസ് മേധാവി തീരുമാനിക്കേണ്ടതുമാണ്. അത്യാവശ്യ ഘട്ടങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിൽ ഓഫീസ് മേധാവി മാത്രം ഹാജരാകേണ്ടതാണ്.
  5. താലൂക്ക് പരിധിക്കുള്ളിൽ പൊതു വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ദീർഘദൂര ബസുകൾ കടന്നുപോകാം എന്നാൽ താലൂക്ക് പരിധിയിൽ യാത്രക്കാരെ കയറ്റുവാനോ ഇറക്കാനോ പാടില്ല
    7.ഓട്ടോ-ടാക്സി മുതലായവ അത്യാവശ്യഘട്ടങ്ങളിൽ നിയന്ത്രണവിധേയമായി സർവീസ് നടത്താവുന്നതാണ്.
  6. നൈറ്റ് കർഫ്യു രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ കർശനമായി നിലനിൽക്കും. ആശുപത്രി മറ്റ് അത്യാവശ്യ യാത്രകൾ നിയന്ത്രണവിധേയമായി നടത്താം.
    9.പ്രായമായവർ ,ഗർഭിണികൾ, കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാൻ പാടില്ല
    10.വീടുകളിലും പൊതുസ്ഥലങ്ങളിലുമുള്ള ഒത്തുചേരൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
    11.മുൻപ് നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ 25 പേരെ മാത്രം ഉൾപ്പെടുത്തി നടത്താവുന്നതാണ്
    12.മരണവീടുകളിൽ 10 പേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിച്ചിരിക്കുന്നു.
    13.സമരങ്ങൾ, പ്രകടനങ്ങൾ ,പൊതു പരിപാടികൾ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു.
    14.ആഴ്ചചന്തകളും, വഴിയോരക്കച്ചവടവും മത്സ്യ കമ്പോളങ്ങളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
    15.ആരാധനാലയങ്ങളിൽ ( ക്രിസ്ത്യൻ, മുസ്ലീം, അമ്പലങ്ങൾ, ധ്യാന കേന്ദ്രങ്ങൾ) പൊതുജനങ്ങളുടെ പ്രവേശനം കർശനമായി നിരോധിച്ചു.
    16.ഈ മേഖലയിൽ പത്രവിതരണം മാധ്യമ ക്കാരുടെ പ്രവേശനം എന്നിവ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കും.
    17.ഈ മേഖലയിൽ നിന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമെ പൊതുജനങ്ങൾ പുറത്തേക്ക് പോകുവാൻ അനുവാദമുള്ളൂ.
    ഇത്തരം നിബന്ധനകൾക്ക് പുറമേ ഈ സ്ഥലങ്ങളിൽ ആവശ്യമില്ലാത്ത എല്ലാ യാത്രകളും പ്രവർത്തനങ്ങളും നിരോധിച്ചിരിക്കുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 വകുപ്പ് 51 പ്രകാരവും, കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് 2020 വകുപ്പ് 4(2) പ്രകാരവും ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button