Kerala NewsLatest NewsNews

11 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന്​ 30 വര്‍ഷം കഠിനതടവ്

കാസര്‍കോട് : പതിനൊന്ന് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാ അദ്ധ്യാപകന്​ 30 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും.

കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്​ദുല്‍ ഹനീഫ എന്ന മദനിയെ (42) കാസര്‍കോട്​ ജില്ല അഡീഷനല്‍ സെഷന്‍സ് പോക്‌സോ കോടതി ജഡ്​ജി ടി.കെ. നിര്‍മലയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 12 മാസം അധിക തടവ് അനുഭവിക്കണം. പോക്‌സോ നിയമപ്രകാരം 20 വര്‍ഷവും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് 10 വര്‍ഷവുമാണ് തടവുശിക്ഷ.

പുല്ലൂര്‍ ഉദയനഗറിലെ മദ്രസയില്‍ അദ്ധ്യാപകനായിരുന്ന മദനി 2016 മേയ് 31ന് രാത്രി അദ്ധ്യാപകന്റെ മുറിയില്‍ വച്ച്‌ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്നാണ്​ കേസ്​. മറ്റ് കുട്ടികളും മദനിക്കെതിരെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button