മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ശക്തമായ മൊഴിയും തെളിവും, സംയുക്ത ലോക്കർ അക്കൗണ്ട് ശിവശങ്കറിനെ കുടുക്കി.

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു തവണ എൻ ഐ എ ചോദ്യം ചെയ്തപ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലെന്ന് പലതവണ പറഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ശക്തമായ മൊഴിയും തെളിവും. സ്വപ്നയുടെയും ശിവശങ്കറിന്റെ
ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലുള്ള സംയുക്ത ലോക്കർ അക്കൗണ്ട് ആണ് ശിവശങ്കറിനെ കുടുക്കിയിരിക്കുന്നത്.
സ്വപ്നയുടെ തിരുവനന്തപുരത്ത രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും എന്‍ഐഎ കണ്ടെടുത്തിരുന്നതാന്. ഇവയിൽ ഒരു ലോക്കര്‍ അക്കൗണ്ട് സ്വപ്നയുടെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത പേരിലുള്ളതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ജോയിന്റ് അക്കൗണ്ട് എടുത്തതെന്ന് അക്കൗണ്ടന്റ് കസ്റ്റംസിനു മൊഴിനല്കിയിരിക്കുകയാണ്. പറഞ്ഞത്. മൊഴി ശരിയെങ്കില്‍ സ്വപ്നയുടെ സാമ്പത്തിക ഇടപാടിലും സമ്പാദ്യത്തിലും ശിവശങ്കറിനും പങ്കുള്ളതായുള്ള നിർണ്ണായക തെളിവായാണ് ഇതിനെ അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സമ്പാദ്യത്തേക്കുറിച്ച് കസ്റ്റംസിന്റെ അന്വേഷണം നടക്കുകയാണ്. അതിനിടയിലാണ് ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വപ്നയ്ക്കൊപ്പം ബാങ്കില്‍ ലോക്കര്‍ അക്കൗണ്ട് തുറന്നതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി ഉണ്ടായിരിക്കുന്നത്.
അതിനിടെ, തീവ്രവാദബന്ധം സംശയിക്കുന്ന പ്രതികളിലൊരാളായ കെ.ടി.റമീസുമായി ശിവശങ്കറിന് അടുപ്പമുണ്ടെന്ന സൂചനകള്‍ എന്‍ഐഎയ്ക്കും ലഭിച്ചു. വെള്ളിയാഴ്ച ശിവശങ്കറിന് അപ്പാര്‍ട്ട്മെന്റുള്ള ഫ്ലാറ്റിൽ റമീസിനെ എത്തിച്ച് തെളിവെടുത്തത് ഇതിന്റെ ഭാഗമെന്നോണം നടത്തുകയുണ്ടായി. കെ.ടി.റമീസ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തിയോ എന്നതില്‍ ദേശീയ അന്വേഷണ ഏജന്‍സിയും തെളിവ് ശേഖരിച്ച് തുടങ്ങി.
ശിവശങ്കറിന്റെ അപ്പാര്‍ട്ട്മെന്റിലാണോ സ്വപ്നയുടെ ഭര്‍ത്താവിന്റെ അപ്പാര്‍ട്ട്മെന്റിലാണോ റമീസിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതെന്നതിനെ പറ്റി എന്‍ഐഎ ഭാഗത്തുനിന്ന് വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ലോക്കർ പ്രശ്നത്തിൽ തന്നെ കുടുങ്ങിയിരിക്കുന്ന ശിവശങ്കർ, റമീസുമായി അടുപ്പമെന്ന് തെളിഞ്ഞാല്‍ സ്ഥിതി ഗുരുതരമാകും.
അതേസമയം, തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേരെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദലി, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് കൊച്ചി എൻഐഎ യൂണിറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വർണം വന്നതും ഫണ്ട് പോയതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മുഹമ്മദലി ജ്വല്ലറി ശൃംഖലയുടെ ഉടമയാണെന്നും, മുഹമ്മദ് ഇബ്രാഹിമിന് കൈവെട്ട് കേസുമായി ബന്ധമുണ്ടെന്നും, എൻഐഎ പറയുന്നുണ്ട്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അതിനിടെ എൻഐഎ പരിശോധന നടത്തി. എൻഐഎ ഡിഐജി കെബി വന്ദനയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കൊച്ചി വിമാനത്താവളം വഴിയും സ്വർണം കടത്തിയിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ഉണ്ടായത്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി വന്ദനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തുകയുണ്ടായി. സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് ഈ വിമാനത്താവളം വഴി തോക്ക് കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഐഎ അന്വേഷിക്കുകയുണ്ടായി.