CrimeDeathEditor's ChoiceKerala NewsLatest NewsNews
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; പിതാവിന്റെ മൃതദേഹം തൊട്ടടുത്ത കുളത്തിൽ.

തിരുവനന്തപുരം / തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. അൽത്താഫ് എന്ന വിദ്യാർഥിയെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തറുത്തിന് ശേഷം ഇളയ സഹോദരനെയും കൊണ്ട് പിതാവ് കുളത്തിൽ ചാടുകയായിരുന്നു എന്നാണു സംശയിക്കുന്നത്. കുട്ടിയുടെ പിതാവിനെയും സഹോദരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. പിതാവ് സഫീറിനെയും സഹോദരന് അന്‍ഷാദിനെയും ആണ് കാണാതായിരിക്കുന്നത്. ഇരുവരും സമീപത്തെ കുളത്തില്‍ ചാടിയതായി സംശയിക്കുന്നുണ്ട്. കുട്ടിയുടെ പിതാവായ സഫീറിന്റെ(38) മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇളയകുട്ടിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. സംഭവസ്ഥലത്ത് ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തി വരുകയാണ്.