പത്താം ക്ലാസ് വിദ്യാർത്ഥിഎട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് മരിച്ചു
അഹമ്മദാബാദിൽ സെവൻത് ഡേ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി നയൻ (15) എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തെ തുടർന്ന് സ്കൂളിൽ ബന്ധുക്കളും ഹിന്ദു സംഘടനകളും എബിവിപിയും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ സ്കൂൾ അടിച്ചു തകർത്തു. അധ്യാപകരെയും ജീവനക്കാരെയും ആക്രമിച്ചതായും റിപ്പോർട്ടുണ്ട്.
വിദ്യാർത്ഥികൾ തമ്മിലുള്ള പഴയ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒരു ആഴ്ച മുമ്പ് സ്കൂൾ പടിക്കെട്ടിൽ കൈമുട്ട് ഇടിച്ചതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ചൊവ്വാഴ്ച, വിഷയം ചർച്ച ചെയ്യാൻ പത്താം ക്ലാസുകാരൻ എട്ടാം ക്ലാസുകാരനെ സമീപിച്ചപ്പോൾ, ഇയാൾ കത്തി ഉപയോഗിച്ച് ആക്രമിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈൽ നിയമപ്രകാരം നടപടികൾ പുരോഗമിക്കുകയാണ്.
Tag: Student stabbed to death at school in Ahmedabad; protests turn violent