ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പടന്നക്കാട് നെഹ്‌റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ ശ്രീഹരി (21)യെ ആണ്‍ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവം ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡിലെ ശ്രീനിലയം വീടിലാണ് ശ്രീഹരി താമസിച്ചിരുന്നത്. കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. ഒരു വിരലിൽ തുടർച്ചയായി ഒരു മണിക്കൂർ പുസ്തകം കറക്കിയാണ് ശ്രീഹരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയത്. കലാരംഗത്തും മികച്ച കഴിവുകൾ തെളിയിച്ചിരുന്നു. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Tag: Student who made it into India Book of Records found dead in suicide