പത്തനംതിട്ടയിൽ വിദ്യാർത്ഥികൾ നദിയിൽ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ
പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളായ അജ്സൽ അജിയുടെ മൃതദേഹം കണ്ടെത്തി. നബീൽ നിസാം എന്ന വിദ്യാർത്ഥിയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്കാണ് കല്ലറക്കടവിൽ കളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതാവുന്നത്.
മാർത്തോമാ എച്ച്.എസ്.എസ്.യിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നവരാണ് ഇരുവരും. മരിച്ച അജ്സൽ അജി അഞ്ചക്കാല സ്വദേശിയും, കാണാതായ നബീൽ നിസാം കൊന്നമൂട് സ്വദേശിയുമാണ്. ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർത്ഥികൾ നദിയിൽ കളിക്കുന്നതിനിടെ, പുഴയിലെ തടയണയുടെ മുകളിൽ നിന്ന് കാൽവഴുതി ഒരാൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ മറ്റൊരാൾ ഇറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ആഴവും ശക്തമായ ഒഴുക്കും ഉണ്ടായ സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടേറിയതായി അധികൃതർ അറിയിച്ചു.
Tag: Students drown in river in Pathanamthitta; one dead, search underway for another