keralaKerala NewsLatest NewsNews

മമ്മൂട്ടിയുടെ പിറന്നാളിൽ അതിഥികളായി കൊച്ചിയിലെത്തി അട്ടപ്പാടിയിലെ വിദ്യാർത്ഥികൾ

ഇന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിക്ക് 74 ആം പിറന്നാൾ . രോഗമുക്തനായി തിരിച്ചുവന്ന ആഹ്ലാദത്തിലാണ് ഈ പിറന്നാൾ ആഘോഷം . എല്ലാം മേഖലകളിൽ നിന്നും പ്രിയ നാടന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് നിരവധി പേര് എത്തി ,

ഈ പിറന്നാൾ ദിനത്തിൽ ഒരു കൂട്ടം കുഞ്ഞു മനസുകളുടെ വലിയ ആശംസകളും മമ്മൂട്ടിയെ തേടി എത്തി . അട്ടപ്പാടിയിൽ നിന്ന് 20 കിലോ മീറ്റർ അകലെ കാടിനുള്ളിൽ താമസിക്കുന്ന കുറച്ച് കുട്ടികൾ ‘ ഞങ്ങളെ പാലക്കാട് ഒന്ന് കാണിക്കുമോ ? ബസിയിൽ ഒന്ന് കയറ്റമോ ? ഈ നിഷ്കളങ്കമായ ചോദ്യത്തിനു മറുപടിയായി എത്തിയത്ത് നമ്മുടെ മമ്മുക്ക ആയിരുന്നു . പാലക്കാടിന് പകരം അവർ കൊച്ചി നഗരത്തിൽ എത്തി . ബസിനു പകരം അവർ മെട്രോയിൽ കയറി വിമാനം പറക്കുന്നത് കണ്ടു . പാലക്കാട് അട്ടപ്പാടി ആനവായ് ഗവ . എൽ പി സ്കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11എ അധ്യാപകരും അടങ്ങുന്ന സംഘമാണ് കൊച്ചിയിൽ എത്തി മെട്രോയും , വിമാനത്താവളവും , ആലുവ രാജഗിരി ആശുപത്രിയും സന്ദർശിച്ചത് . രാത്രി പാലക്കാടിൽ നിന്ന് എറണാകുളത്ത് എത്തിയ സംഘം കളമശേരി ജ്യോതിർ ഭവനിൽ താമസിച്ചു. അടുത്ത ദിവസം രാവിലെ ഏഴോടെ കളമശേരി മെട്രോ ‌സ്റ്റേഷനിലെത്തി.സ്റ്റേഷനിലെ എസ്‌കലേറ്ററും മെട്രോട്രെയിനും കുട്ടികൾക്ക്അദ്ഭുത കാഴ്ചകളായി. മെട്രോയിൽ ആലുവയിൽ എത്തിയ സംഘം തുടർന്ന് ടൂറിസ്റ്റ് ബസിൽ രാജഗിരി ആശുപ്രതിയിലേക്ക്. അവിടെ പ്രഭാതഭക്ഷണത്തിനു ശേഷം, റോബട്ടിക്സർജറി കണ്ടു.അടിസ്ഥാന സൗകര്യങ്ങൾ പോലും പരിമിതമായ അട്ടപ്പാടിയിലെ കുട്ടികൾക്ക്, റോബട്ടിനെഉപയോഗിച്ചുള്ള ശസ്ത്രക്രിയ അമ്പരപ്പിക്കുന്ന അനുഭവമായിരുന്നു. ആശുപത്രിയിലെ റോബടിക് ജനറൽ സർജറി വിഭാഗം മേധാവി ഡോ. ആർ.രവികാന്ത്, റോബട്ടിന്റെ പ്രവർത്തന രീതികളെ കുറിച്ചും വിശദീകരിച്ചു.

തുടർന്ന് മെട്രോ ഫീഡർ ബസിൽ വിമാനത്താവള യാത്ര. വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദർശക ഗാലറിയിൽ നിന്ന് കുട്ടികൾ ആസ്വദിച്ചു. പിന്നീട് വിമാന അറ്റകുറ്റപ്പണികൾ നടക്കുന്ന അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് പ്രവർത്തന രീതികളും കാണിച്ചു . അവിടെ തന്നെ മമ്മൂട്ടിയുടെ പിറന്നാളിന് മുന്നോടിയായി കേക്ക് മുറിച്ചു കുട്ടികൾ ജന്മദിനാഘോഷവും നടത്തി. അടുത്ത തവണ വിമാനയാത്ര ഒരുക്കാമെന്നാണ് മമ്മൂട്ടി ഇവർക്കു നൽകിയ വാഗ്ദാനം . കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് മമ്മുട്ടിയുടെ സന്തത സഹചാരിയായ എസ് .ജോർജിനെ ചൈന്നെയിൽ നിന്നും മമ്മുട്ടി അയച്ചിരുന്നു . മമ്മുക്കയുടെ ജന്മദിനത്തിന്റ ഭാഗമായി കെയർ ആൻഡ് ഷെയർ ഫണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് കുട്ടികളുടെ വിനോദയാത്രയ്ക്ക് അവസരവും ഒരുക്കിയത് .നാല്പതു വർഷത്തിലേറെ കാലം, ആയിരത്തിലധികം കഥാപാത്രങ്ങൾ, അനവധി അവാർഡുകൾ, എന്നാൽ ഇതിലുമപ്പുറം, മലയാളികളുടെ ഹൃദയം കീഴടക്കിയ മഹാനടൻ മമ്മുക്കയ്ക് പിറന്നാൾ ആശംസകൾ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button