keralaKerala NewsLatest News
ചിറ്റൂർ പുഴയിലെ ഓവ്ചാലിൽ പെട്ട് തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികൾ മരിച്ചു
ചിറ്റൂർ പുഴയിലെ ഷണ്‍മുഖം കോസ് വേയിൽ ഓവ്ചാലിൽ പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വിനോദസഞ്ചാരത്തിനായി കോയമ്പത്തൂരിലെ കോളജിൽ നിന്ന് എത്തിയ ശ്രീഗൗതവും അരുൺ കുമാറുമാണ് മരിച്ചത്. ശ്രീഗൗതമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുണിനെ നാലു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.
പത്തംഗ വിദ്യാർത്ഥി സംഘമാണ് അപകടത്തിൽ പെട്ടത്. പ്രദേശത്തെ ഒഴുക്ക് അറിയാതെ കുളിക്കാനിറങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്. കൂട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. ശ്രീഗൗതം രാമേശ്വരത്തെയും അരുൺ നെയ്‌വേലിയെയും സ്വദേശികളാണ്. സ്‌കൂബ സംഘവും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tag: Students from Tamil Nadu die after falling into a ravine in Chittoor river