ഇന്റര്‍നെറ്റില്ല; ഓണ്‍ലൈന്‍ പരീക്ഷയെഴുതാന്‍ മല കയറി മിസോറാമിലെ വിദ്യാര്‍ഥികള്‍
ഐസ്വാള്‍: തങ്ങളുടെ ഗ്രാമത്തില്‍ ഇന്റര്‍നെറ്റ് ലഭിക്കാത്തതിനാല്‍ ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ ദിവസവും മല കയറുകയാണ് മിസോറാമിലെ വിദ്യാര്‍ഥികള്‍. ഐസ്വാളില്നിന്നും 400 കിലോമീറ്റര്‍ അകലെ സൈഹ ജില്ലയിലെ മാഹ്റെയ് ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ ദുരവസ്ഥ.മിസോറാം സര്‍വകലാശാലയിലെ ഏഴു വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ മല കയറുന്നത് .
1700 ഓളം പേരാണ് സൈഹ ജില്ലയിലെ ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. രാജ്യം 5 ജിയിലേക്ക് മാറിക്കൊണ്ടിരിക്കുമ്ബോള്‍ ഇവിടെ 2ജി ഇന്റര്‍നെറ്റ് കണക്ഷന് പോലും ഇവിടെ ലഭ്യമല്ല.
ആകെ ഇന്റര്‍നെറ്റ് ലഭിക്കുന്നത് ത്ലാവോ ത്ലാ കുന്നിന് മുകളിലാണ്. മഴയില്‍ നിന്നെല്ലാം രക്ഷ നേടാന്‍ മുളകൊണ്ട് കുടില്‍ കെട്ടിയാണ് കുന്നിന് മുകളില്‍ ഇരുന്ന് ഓണ്‍ലൈനായി സെമസ്റ്റര്‍ പരീക്ഷ എഴുതുന്നത്. വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട് .