ദൃശ്യം 2 ആദ്യ ഭാഗത്തോട് നീതിപുലര്‍ത്തുന്ന ഇന്റലിജന്റ് സിനിമ; വാനോളം പുകഴ്ത്തി ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2വിന് മികച്ച പ്രതികരണം. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ പ്രതികരണം നേടി മുന്നേറുകയാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ ഈ ചിത്രവും പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നുെവന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
അത്യുഗ്രന്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നും രണ്ടരമണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും നിരൂപകര്‍ പറയുന്നു. ജോര്‍ജ്ജുകുട്ടിയായുള്ള മോഹന്‍ലാലിന്റെ അഭിനയപ്രകടനവും ജീത്തു ജോസഫിന്റെ സംവിധാനമികവും ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളാണ്.
ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്ഥേര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്
ആദ്യ ഭാഗത്തോട് നീതിപുലര്‍ത്തുന്ന ഇന്റലിജന്റ് സിനിമ തന്നെയാണെന്ന് ആരാധകരും പറയുന്നു. മലയാളത്തില്‍ നിന്നു മാത്രമല്ല തമിഴിലെ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും ചിത്രത്തെ പ്രശംസിച്ച് എത്തുന്നുണ്ട്.