Kerala NewsLatest News

ഏപ്രില്‍ ഒന്ന് മുതല്‍ സര്‍കാര്‍ ജീവനക്കാര്‍ക്ക് പുതിയ ശമ്പളം കൈയ്യിൽ

തിരുവനന്തപുരം: ശമ്പള കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥതല സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ധനകാര്യ അഡി.പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ശമ്പളപരിഷ്ക്കരണത്തിൻ്റെ ഉത്തരവിറക്കാനാണ് സർക്കാർ നീക്കം. അതിനാൽ എത്രയും വേഗം റിപ്പോർട്ട് സമർ‍പ്പിക്കാനാണ് നിർദ്ദേശം. ഏപ്രിൽ ഒന്ന് മുതൽ പുതിയ ശമ്പളം നൽകാനാണ് തീരുമാനം. ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 700 രൂപ മുതല്‍ 3400 രൂപ വരെ ഇന്‍ക്രിമെന്റ അനുവദിക്കാനാണ് ശമ്പള പരിഷ്‌കാര കമീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കാനും കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ജീവനക്കാരുടെ എച്ച് ആര്‍ എ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണിത്.

2019 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്ന് കമീഷന്‍ റിപോര്‍ടില്‍ ശുപാര്‍ശ ചെയ്യുന്നു. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവര്‍ധനവും നല്‍കാം. സര്‍കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയര്‍ത്തണമെന്നും കമീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്.

വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ അലവൻസ് നൽകാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ദിവസമായി ഉയർത്താനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ദത്തെടുക്കുന്നവർക്കും ഇനി മുതൽ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി സർക്കാർ ജീവനക്കാർക്ക് അനുവദിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.

കേന്ദ്ര ശമ്പള പരിഷ്ക്കരണത്തിന് ശേഷം മതി അടുത്ത ശമ്പള പരിഷ്ക്കണം എന്ന ശുപാർശയും ശമ്പള പരിഷ്കരണ കമ്മീഷൻ നൽകിയിട്ടുണ്ട്. സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ട് ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും ധനവകുപ്പിൻ്റേയും മന്ത്രിസഭയുടേയും തീരുമാനത്തിൻ്റെ കൂടി അടിസ്ഥാനത്തിലാവും ശമ്പളകമ്മീഷൻ്റെ ശുപാർശകൾ സർക്കാർ നടപ്പാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button