Kerala NewsLatest NewsNews

ഒരു മാസമായി കാണാതായ സുബീറയുടെ മൃതദേഹം ചെങ്കല്‍ ക്വാറിയില്‍, കുറ്റസമ്മതം നടത്തി പ്രതി

തിരൂര്‍: ആതവനാട് ചോറ്റൂരിലെ ചെങ്കല്‍ക്വാറിയില്‍ പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. മാര്‍ച്ച്‌ 10-ന് കാണാതായ കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്ബാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തി(21)ന്റേതാണ് മൃതദേഹമെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മൃതദേഹം പൂര്‍ണമായും പുറത്തെടുക്കാനായിട്ടില്ല. സംഭവത്തില്‍ യുവതിയുടെ അയല്‍വാസിയായ കഞ്ഞിപ്പുര ചോറ്റൂര്‍ വരിക്കോടന്‍ അന്‍വറിനെ (38) അറസ്റ്റുചെയ്തു.

ഫര്‍ഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി കുറ്റ സമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്. യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയില്‍ മണ്ണ് ഇളകിയനിലയില്‍ കണ്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വെട്ടിച്ചിറയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഫര്‍ഹത്ത് മാര്‍ച്ച്‌ പത്തിന് രാവിലെ വീട്ടില്‍നിന്ന് ജോലിക്ക് പോയി, തുടര്‍ന്ന് കാണാതാവുകയായിരുന്നു.തിരൂര്‍ ഡിവൈ.എസ്.പി. കെ. സുരേഷ്ബാബു, വളാഞ്ചേരി സി.ഐ. പി.എം. ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button