രണ്ട് കൈകളും മുറിച്ചു മാറ്റി, കണ്ണുകള്‍ ചൂഴ്ന്നെടുത്തു, പതിനാറുകാരനോട് ക്രൂരത, പത്തു പേർ അറസ്റ്റിൽ

16കാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ഉപദ്രവിച്ച പത്തു പേര്‍ അറസ്റ്റില്‍. പിതാവിനോടുള്ള പ്രതികാരത്തിന്റെ പേരിലാണ് ക്രൂരമായ സംഭവം നടന്നത്. ജോര്‍ദാന്‍ സര്‍ഖ സ്വദേശിയായ സലാഹ്എന്ന കൗമാരക്കാരനെയാണ് പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ആക്രമി സംഘം രണ്ട് കൈകളും മുറിച്ചു മാറ്റി കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തിരുന്നു. ഏറെ വിവാദം ഉയര്‍ത്തിയ സംഭവത്തിന്‍റെ അന്വേഷണത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള വ്യക്തിപരമായി തന്നെ ഇടപെട്ടിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സലാഹിനെ സംഘം തട്ടിക്കൊണ്ടുപോയത്. ക്രൂരമായ മര്‍ദ്ദനത്തിനൊടുവിലാണ് കൂര്‍ത്ത ആയുധം ഉപയോഗിച്ച് കൈകള്‍ മുറിച്ചു മാറ്റിയത്. കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തു. ഇതിനു ശേഷം മുറിച്ചെടുത്ത കൈകള്‍ പ്ലാസ്റ്റിക് ബാഗിലാക്കി കുട്ടിയുടെ മാതാവിന് അയച്ചു കൊടുക്കുകയായിരുന്നു. ‘ബ്രെഡ് വാങ്ങി മടങ്ങി വരുന്ന വഴി രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
കൃത്യത്തിലുള്‍പ്പെട്ട പ്രതികളിലൊരാളുടെ അമ്മാവന്‍റെ കൊലപാതകത്തിലുള്‍പ്പെട്ട വ്യക്തിയാണ് സലാഹിന്‍റെ പിതാവ്. ഈ വൈരാഗ്യമാണ് ക്രൂരമായ ആക്രമത്തിന് പിന്നിലെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. അതേസമയം ഗുരുതരമായി പരിക്കേറ്റെങ്കിലും കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.