Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
സുഭാഷ് വാസുവിനെ ചെയർമാൻ സ്ഥാനത്തു നിന്നും നീക്കി

ന്യൂഡൽഹി: സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മൈക്രോഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളപ്പള്ളി നടേശനുമായി സുഭാഷ് വാസു പ്രശ്‌നത്തിലായിരുന്നു. തുടർന്ന് ബിഡിജെഎസിൽ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുഭാഷ് വാസുവിനെതിരെ അടുത്ത നടപടിയുണ്ടായത്.
സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ്, ബിജെപി കേന്ദ്രനേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയെയാണ് പകരം നിർദേശിച്ചിട്ടുള്ളത്