Latest NewsNewsUncategorizedWorld

ബാലി കടലിൽ മുങ്ങിയ മുങ്ങിക്കപ്പൽ മൂന്നുഭാഗങ്ങളായി പിളർന്ന്​ അടിത്തട്ടിൽ ; ദൃശ്യങ്ങൾ പുറത്ത്

ജക്കാർത്ത: പരിശീലനത്തിനിടെ ബാലി തീരത്ത് നിന്ന്​ ദൂരേക്ക് മാറി മുങ്ങി​പ്പോയ മുങ്ങിക്കപ്പൽ മൂന്നുഭാഗങ്ങളായി പിളർന്ന്​ അടിത്തട്ടിൽ നിലംപറ്റി കിടക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്ത്. ഇതിലുണ്ടായിരുന്ന 53 നാവികരിൽ ആരെയും ജീവനോടെ കണ്ടെത്താൻ സാധ്യതയില്ലെന്ന്​ ​സൈനിക മേധാവി ഹാദി തജ്​ഹാൻണ്ടോ അറിയിച്ചു. രക്ഷാ ദൗത്യവുമായി പുറപ്പെട്ട കപ്പലുകളാണ്​ കെ.ആർ.ഐ നംഗാല- 402 മുങ്ങിക്കപ്പലിൻറെ അവശിഷ്​ടങ്ങൾ കണ്ടെത്തിയത്​.

കഴിഞ്ഞ ബുധനാഴ്ചയാണ്​ ഡൈവിങ്ങിനിടെ കപ്പലുമായി ബന്ധം നഷ്​ടമായത്​. അതെ സമയം കപ്പലിൻറെ പ്രധാന ഭാഗം പൊട്ടിയ നിലയിലാണ്. പരിസരങ്ങളിൽനിന്ന്​ നാവികർ ഉപയോഗിച്ചതെന്നു കരുതുന്ന വസ്​തുക്കൾ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്​ സോനാർ സ്​കാൻ വഴി കപ്പലിൻറെ ചിത്രങ്ങൾ പുറത്തുവന്നത്​. മലേഷ്യ, ഇന്ത്യ,യു.എസ്​, ആസ്​ട്രേലിയ, സിംഗപൂർ, രാഷ്​ട്രങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കാളികളാണ്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button