GamesLatest NewsNationalNewsWorld
വിജയ തുടക്കവുമായി മേരി കോം.ഇന്ത്യയുടെ പ്രതീക്ഷ
ടോക്യോ: വിടവാങ്ങല്‍ പോരാട്ടവേദിയില്‍ മേരി കോമിന് വിജയ തുടക്കം. ഒളിംപിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്നമാണ് മേരി കോം. മണിപ്പൂരില്‍ നിന്നും വന്ന ബോക്സിങ് കായികതാരമായ മേരി കോം ആറ് തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുണ്ട്.
വനിതകളുടെ ഫ്ളൈവെയ്റ്റില്‍ ഡൊാമനിക്കന് റിപ്പബ്ലിക്കന്‍ താരം ഗ്രേഷ്യാ ഹെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് മേരി കോം പ്രിക്വാര്‍ട്ടറിലേക്ക് കടന്നത്.
ലോക മൂന്നാം നമ്പര്‍ താരം രണ്ടാം റണ്ടൗല് 3-2ന് ലീഡ് ചെയ്ത്. 4-1നാണ് റൗണ്ട് 32ലെ താരത്തിന്റെ ജയം. ജൂലൈ 29ന് പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലെന്‍സ് വിക്ടോറയ ഇന്‍ഗ്രിറ്റ് ലൊറേനയെ താരം നേരിടും.
2012ല്‍ ഒളിമ്പിക്സില്‍ വനിതാവിഭാഗം ബോക്സിങിനെ ആദ്യമായി ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റില്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തു.